മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.
Jul 26, 2026 10:29 PM | By PointViews Editor

കണിച്ചാർ: മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ (MWA) കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് കണിച്ചാർ വ്യാപാരഭവനിൽ തുടക്കമായി. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം നിർവഹിച്ചു. സംഗീതജ്‌ഞരുടെയും കലാകാരൻമാരുടെയും ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കുമായി 25 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന എം.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. പരിപാടിയിൽ കേളകം സബ് ഇൻസ്പെക്‌ടർ ശ്രീ രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു. എം.ഡബ്ല്യു.എ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ : സെക്രട്ടറി ബാബു ശിവപാൽ സ്വാഗതം പറഞ്ഞു. സംസ്‌ഥാന കമ്മിറ്റി അംഗം മനോജ് സി.ആർ, ജില്ലാ വൈസ് പ്രസിഡൻ്റ് നിത്യപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ ട്രഷറർ മനോജ് എം. പീറ്റർ നന്ദി രേഖപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്‌ഞരും കലാകാരൻമാരും ചടങ്ങിൽ പങ്കെടുത്തു. അംഗത്വ ക്യാമ്പയിലൂടെ കൂടുതൽ സംഗീതജ്‌ഞരെയും സംഘടനയുടെ ഭാഗമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The Musicians Welfare Association conducted the Kannur District Membership Campaign in Kanichar.

Related Stories
വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

Jul 26, 2026 02:16 PM

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി...

Read More >>
ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

Jul 25, 2026 03:11 PM

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി...

Read More >>
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

Jul 24, 2026 06:17 AM

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ....

Read More >>
നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

Jul 23, 2026 08:27 PM

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ...

Read More >>
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
Top Stories